പുസ്തകത്തിലെ കഥാപാത്രങ്ങളിൽ ചിലരോട് ഇഷ്ട്ടം തോന്നുന്നത് സാധാരണമാണ് . ഇവിടെ എനിക്ക് ഈ ബൂക്കിലൂടെ പോയപ്പോൾ ഭീമൻ എന്ന കഥാപാത്രത്തോട് ഇഷ്ടത്തിൽ കവിഞ്ഞ ഒരു ഫീൽ ആണ് തോന്നിയത്. ദൈവികപരിവേഷത്തിൽ മാത്രം കേട്ടിട്ടുള്ള കഥകൾ മാനുഷിക തലത്തിൽ വായിക്കാൻ പറ്റുന്നു. പ്രണയം, കാമം, ചതി, യുദ്ധം, കണ്ണീർ, വീരം, ഹൃദയവ്യഥ, സ്വാർത്ഥത എന്ന് വേണ്ട മനുഷ്യ വർഗ്ഗത്തിന്റെ എല്ലാ ഇമോഷൻസും പകർന്നാടിയ നോവൽ. പഞ്ചപാണ്ഡവരിൽ ദ്രൗപതിക്ക് ഏറ്റവും ഫേവർ അല്ലെങ്കിൽ പരിഗണന കൊടുത്ത പാതി.. പ്രണയാതുരനായ ഭീമന്റെ സാമീപ്യത്തിലും മനസിൽ അർജുനനെ മാത്രം താലോലിക്കുന്ന ദ്രൗപതി. എല്ലാ നിയമങ്ങളും മാറ്റി നിർത്തി ദ്രൗപതിയുടെ വീഴ്ച കണ്ട് ഓടി വന്നു താങ്ങി എടുക്കുന്ന ഭീമൻ, ആ കാഴ്ച വളരെ ഇഷ്ടത്തോടെ വായിച്ചു. അർഹിക്കുന്ന സ്ഥാനങ്ങൾ വേണ്ടെന്ന് വച്ചുള്ള ആ മന്ദഹാസത്തോടെ ഉള്ള നടപ്പ്.. എല്ലാം ഗംഭീരം..

No comments:
Post a Comment