പാവറട്ടി :കാഞ്ഞാണി- ചാവക്കാട് റോഡിന്റെ പഞ്ചാരമുക്ക് വരെയുള്ള ഭാഗം നവംബർ പതിനഞ്ചിനുള്ളിൽ അറ്റകുറ്റപണികൾ തീർക്കാൻ നടപടി. മുരളി പെരുന്നെല്ലി എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം . അറ്റകുറ്റപണികൾ അടിയന്തിരമായി തീർക്കുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . അമൃത് കുടിവെള്ളപദ്ധതിക്ക് പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയതിനുശേഷം മാത്രം ബാക്കിയുള്ളത് പൊളിച്ചാൽ മതിയെന്ന് എം.എൽ.എ . കർശന നിർദേശം നൽകി.

No comments:
Post a Comment