പെരിങ്ങോട്ടുകര : നാട്ടിലെ മിക്ക റോഡുകളും ഇപ്പോൾ തകർന്ന് തരിപ്പണമായ നിലയിലാണ് . ഇടക്ക് മഴ പെയ്യുന്നതോടെ കുഴിയിൽ വെള്ളവും ചെളിയും നിറഞ്ഞുള്ള ദുരിതം വേറെ . ഗതാഗത കുരുക്കിനൊപ്പം കുണ്ടും കുഴിയും നോക്കി യാത്ര ചെയ്തില്ലെങ്കിൽ എപ്പോൾ അപകടത്തിൽപ്പെട്ടെന്ന് ചോദിച്ചാൽ മതി . കുടിവെള്ള പദ്ധതിയിൽ തുടങ്ങിയ ദുരിതം ജനങ്ങൾക്ക് യാത്ര ദുരിതവും സമ്മാനിച്ചുകൊണ്ട് അപകടങ്ങൾ തുടരുകയാണ് .

No comments:
Post a Comment