Thursday, 11 August 2011

"വീഞ്ഞ്"

   VIBINAYYANETH

                                                     "വീഞ്ഞ്"
അവന് ഇഷ്ടം ക്രിക്കറ്റും വോളീബോളും ആയിരുന്നു.സുജാതച്ചേച്ചിയുടെ ശബ്ദമാധുര്യം കിട്ടിയ വരികള്‍.റഹ്മാന്സാറിന്റെ ഗാനങള്‍. . . മെലഡീസ്.ഒരു കാര്യം പറയാന്വിട്ടുപോയി.അവന് സിനിമകള്കാണുന്നത് ഇഷ്ടമായിരുന്നു.അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം ടൈടാനിക്ക് ആയിരുന്നു.അത് എത്ര തവണ കണ്ടു എന്ന് അവന് പോലും അറിയില്ല.വീണ്ടും പടം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അവന്റെ സുഹ്രുത്ത് വരുന്നത്.നീ എന്നും ഇങനെ ക്രിക്കറ്റും വോളിയും ഗാനങളും സിനിമയും നെയ്ല്പോളിഷും മറ്റുമായി നടന്നോ.അവന്റെ സുഹ്രുത്ത് അവനെ കളിയാക്കി.ഡാ. . .നീ ആണുങളെപ്പോലെ ജീവിക്കാന്നോക്ക്.അവന്റെ സുഹ്രുത്ത് അവനെ ഉപദേശിച്ചു.ഡാ. . . ലോകത്ത് ഏറ്റവും മധുരമായത് എന്താണെന്ന് നിനക്കറിയുമോ?. .'വീഞ്ഞ്'. അത് നീ കുടിച്ചിട്ടുണ്ടോ?. .
അവന്റെ സുഹ്രുത്ത് ആദ്യം കളിയാക്കി,പിന്നെ ഉപദേശിച്ചു ദേ ഇപ്പോള്ചോദ്യം ചെയ്യാനും തുടങി.അവന്പറഞ്ഞു,ഇല്ല വീഞ്ഞ് ഞാന്കുടിച്ചിട്ടില്ല.ഇതുവരെയും കുടിച്ചിട്ടില്ല.സുഹ്രുത്ത് വീണ്ടും ഉപദേശിച്ചു.ഡാ. .നീ ഇത് കുടിച്ചു നോക്കടാ . .ആണുങളെപ്പോലെ.അവന്ചോദിച്ചു,എവിടെ കിട്ടും നല്ലയിനം വീഞ്ഞ്.ഡാ . . ഒരു നല്ലയിനം ബ്രാന്ഡ് പരിചയപ്പെടുത്തിത്തരാം പക്ഷെ നീ കുടിക്കണം.അപ്പോള്അവന്ആലോചിച്ചു ,'വീഞ്ഞ്'! പലപ്പോഴും കുടിക്കുവാന്തോന്നിയിട്ടുണ്ട്.പക്ഷെ ഇതുവരെ അവസരം കിട്ടിയിട്ടില്ല.അല്ലെങ്കില്അന്വേഷിച്ച് പുറകെ പോയിട്ടില്ല.സുഹ്രുത്ത് പറഞ്ഞപ്പോള്അതിനോട് എന്തോ ഒരു ജിജ്ഞാസ തോന്നുന്നു.
മനുഷ്യരെ ഏറ്റവും കൂടുതല്ലഹരിപിടിപ്പിക്കുന്ന വീഞ്ഞാണിത്. ലോകത്തില്ഏറ്റവും കൂടുതല്ആളുകള്അധികം ആരും അറിയാതെ ഉപയോഗിക്കുന്ന വീഞ്ഞാണത്രെ ഇത്.അവന് സുഹ്രുത്ത് വീണ്ടും അവനോട് പറഞ്ഞു.ഡാ. .ഇതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഇതു നീ കുടിച്ചാല്നിന്റെ ഓര്മകളും നിന്റെ ചിന്തകളും തീ പോലെ ആളിപ്പടരും.അതു പോലെ തന്നെ കുതിരയെപ്പോലെ നിനക്ക് ശക്തിയും ലഭിക്കും.
ഞാന്ആലോചിച്ചു,'കുതിര'!കുതിരയെപ്പോലെ ശക്തി.അതാര്ക്കാണ് ഇഷ്ടമില്ലാത്തത്.ഒരു ചതുരംഗത്തില്കുതിര വന്ന് ചെക്ക് വിളിച്ചാല്രാജാവ് മാറണം.പിന്നെ മാറേണ്ടിവരിക കാലാള്വന്ന് ചെക്ക് വിളിക്കുമ്പോഴാണ്.
പിന്നെ ചതുരംഗത്തിലെ ഏറ്റവും വലിയവരൊന്നും അല്ല കുതിരയും കാലാളും.അപ്പോഴാണ് അവന്അത് ഓര്ത്തത്, ലോകത്ത് സൌന്ദര്യവും ബുദ്ധിയും അധികാരവും പണവും മാത്രം പോരാ.ഭാഗ്യവും വിധിയും അനുകൂലമാകണം.വേണമെങ്കില്ശക്തനെന്ന് വിചാരിക്കുന്ന രാജാവും മന്ത്രിയും വരെ ചിലപ്പോള്കാലാളിനു മുന്നില്കീഴടങേണ്ടി വരും.അതാണ് ചരിത്രം.കാലാളിനും കുതിരയ്ക്കും രാജാവിനും സമൂഹത്തില്പല കാര്യങളും ചെയ്യാന്കഴിയും.അതു മറന്നു.ഒരാളുടെ കഴിവുകളും കഴിവുകേടും നിശ്ചയിക്കുന്നത് നമ്മള്മനുഷ്യരല്ലെ?
ഡാ. .കുടിക്കെടാ . .അവന്റെ സുഹ്രുത്ത് വീഞ്ഞ് ഒഴിച്ച് വെച്ചിട്ട് കുറച്ച് നേരമായി.സുഹ്രുത്ത് പകര്ന്നു വെച്ച ഗ്ലാസ് എടുത്തു.ചിയേഴ്സ് പറയുമ്പോഴേക്കും അവന്ഛര്ദ്ദിച്ചു.സുഹ്രുത്ത് ഉപദേശിച്ചു.ആദ്യമായിട്ടായതുകാരണമാ ഇങനെ.നീ ഒന്നുകൂടെ ശ്രമിക്കൂ. .അവന്ഗ്ലാസെടുത്തു.ചിയേഴ്സ് പറഞ്ഞു.ചുണ്ടോട് അടുപ്പിക്കുമ്പോഴൊക്കെയും അവന്വീണ്ടും വീണ്ടും ഛര്ദ്ദിക്കുന്നു.ലോകത്തില്ഏറ്റവും കൂടുതല്ആളുകള്അധികം ആരും അറിയാതെ കുടിക്കുന്ന വീഞ്ഞാണത്രെ ഇത്.പക്ഷെ എനിക്ക് കഴിയുന്നില്ല.എന്തോ . , . . വീഞ്ഞ് എനിക്ക് പറ്റുന്നില്ല.ചുണ്ടോടടുപ്പിക്കുമ്പോഴൊക്കെയും ഛര്ദ്ദിക്കുന്നു.

'
കാണ്ട് ദിസ് ബ്രാന്റ്'! സോറി.
'വീഞ്ഞി'ന്റെ ജനനം ഒരു ഡിസംബര്‍ 4-നായിരുന്നത്രെ. വീഞ്ഞിന്റെ പേരാണ് 'അശ്വതി മേനോന്‍'!

                                                               
                                                                                   VIBIN AYYANETH