പാവറട്ടി : അമ്പതിലധികം ചർക്കയും ഒട്ടേറെ തൊഴിലാളികളും ഉണ്ടായിരുന്ന പൂച്ചക്കുന്ന് ഗാന്ധി സ്മാരകനിധിയിൽ ഇന്ന് വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ജോലി ചെയ്യുന്നത് . ഉള്ളവരാകട്ടെ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് . കേരള ഖാദി ഗ്രാമവ്യവസായ അസ്സോസിയേഷന്റെ കീഴിലുള്ളതാണ് ഈ നൂൽനൂൽപ്പ് കേന്ദ്രം . ആറ് തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത് . വേതനക്കുറവും അധ്വാനഭാരവുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം . സുരക്ഷിതമായ കെട്ടിടവും മാന്യമായ വേതനവുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത് .

No comments:
Post a Comment