യാത്രയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും ഒരുമിച്ചു എഴുതാമെന്ന് വിചാരിച്ചു . കാരണം ഈ മൂന്നും അത്രമേൽ ഇഴ ചേർന്ന് കിടക്കുന്ന കാര്യമാണ് . യാത്ര ചെയ്യുമ്പോളാണ് നമ്മൾ വിവിധ ദേശങ്ങളിലെ രുചികൾ സംസ്കാരങ്ങൾ എല്ലാം അറിയുവാൻ കഴിയുക . യാത്രക്കിടയിൽ നല്ല ഭക്ഷണം കിട്ടിയില്ലെങ്കിലോ പിന്നെ എങ്ങനെയെങ്കിലും വീടെത്തി കിട്ടിയാൽ മതിയെന്നാകും . ഓരോ യാത്രകളും ഓരോ ഓർമ്മകളാണ് . ഓരോ യാത്രകളും നമുക്ക് ഓരോ രുചികളും സമ്മാനിച്ചട്ടുണ്ടാകും . രണ്ട് വർഷം മുൻപ് ഞാനും ഭാര്യയും കൂടി ഒത്തിരി ഓർമ്മകൾ എനിക്ക് സമ്മാനിച്ചട്ടുള്ള ഡൽഹിയിലേക്ക് വിമാനത്തിൽ ഒരു യാത്ര പോയി . അഞ്ചു ദിവസത്തെ യാത്ര . ഡൽഹിയുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാൽ ഒരു തവണ പോയാൽ വീണ്ടും നമുക്ക് പോകാൻ തോന്നും . അല്ലെങ്കിൽ ഡൽഹി നമ്മളെ അവിടെ എത്തിക്കും . വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു സ്ഥലം . ഞങ്ങളുടെ പോസ്റ്റ് വെഡിങ് ഷൂട്ട് ഡൽഹിയിൽ വെച്ചാണ് നടത്തിയത് . അങ്ങനെ പ്ലാൻ ചെയ്ത് നടത്തിയതൊന്നുമല്ല . കാരണം കല്യാണം കഴിഞ്ഞു രണ്ട് വർഷത്തിനുശേഷമാണ് ഈ യാത്ര പോയിട്ടുള്ളത് . ഞങ്ങളുടെ മൊബൈൽ ക്യാമറയിൽ അപരിചിതരായ നല്ല മനുഷ്യരാണ് ഫോട്ടോസും വീഡിയോസും എടുത്തു തന്നത് . ഡൽഹിയിലെ കേരളാ ഹൗസിൽ നിന്നും രാത്രി കഴിച്ച കഞ്ഞിയും കറികളും എന്നും നല്ല നല്ല രുചിയുള്ള ഓർമകളാണ് . ഡൽഹിയിലെ കറക്കത്തിനുശേഷം ഞങ്ങൾ ആഗ്രയിലുള്ള താജ്മഹൽ കാണാൻ പോയി . താജ്മഹലിനോട് ചേർന്നുള്ള ചെറിയ മാർക്കറ്റിൽ ഞങ്ങൾക്ക് ലഭിച്ച സ്‌പെഷൽ മീൻ കറിയും പച്ച കളറിൽ ഫ്രൈ ചെയ്ത മീനും ഇന്നും അതേക്കുറിച്ചു ആലോചിക്കുമ്പോൾ വല്ലാത്തൊരു ഫീലാണ് . റാഡിസൺ ബ്ലൂ ഹോട്ടലിനോട് ചേർന്ന് നടത്തുന്ന ഒരു പാനി പൂരി തട്ട് കടയുണ്ട് . അവിടെ നിന്ന് കഴിച്ച വിവിധ തരം ഡിഷസ് കഴിക്കാൻ ഈ കോവിഡ് കാലം കഴിഞ്ഞാൽ ഒന്നുകൂടി പോകണമെന്ന് ആഗ്രഹിക്കുന്നു . രാഷ്‌ട്രപതി ഭവൻ , ഇന്ത്യാ ഗേറ്റ് , താജ്മഹൽ എന്നിവിടങ്ങളിൽ ഞങ്ങൾ വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷം വീണ്ടും വിവാഹ ഡ്രെസ്സിൽ ഒന്നിച്ചു നടന്നതും ഫോട്ടസെടുത്തതും , ഞങ്ങളുടെ വിവാഹം ജസ്റ്റ് കഴിഞ്ഞതെയുള്ളൂ എന്ന് കരുതി കുറെ വിദേശികൾ അടുത്തുവന്ന് ഞങ്ങളെ വിഷ് ചെയ്തതും ഞങ്ങളുടെ കൂടെ നിന്ന് അവരുടെ ക്യാമറയിൽ ഫോട്ടോ എടുത്തതും എല്ലാ മധുരമുള്ള ഓർമ്മകളാണ് .
അന്നത്തെ യാത്രയുടെ വീഡിയോ ലിങ്ക് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു . എവിടെയൊക്കെ യാത്ര ചെയ്താലും എന്തൊക്കെ കഴിച്ചാലും തിരിച്ചു വീട്ടിലെത്തി കൈലി മുണ്ടും എടുത്തു അമ്മ വെച്ച് തന്ന ചോറും കറിയും കൂട്ടി കിടക്കുമ്പോൾ കിട്ടുന്ന ആ സുഖമുണ്ടല്ലോ അതാണ് ഏറ്റവും വലിയ സുഖം എന്നുകൂടി ഓർമ്മപെടുത്താറുണ്ട് ഓരോ യാത്രകളും .
https://www.facebook.com/569832988/videos/10157050792577989/






No comments:
Post a Comment